Skip to main content
[vorkady.com]

271ക്യു. പരാതികൾ തീർപ്പാക്കൽ

(1) ഓംബുഡ്സ്മാൻ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടാത്ത പരാതികൾ പരിഗണിച്ച് താഴെ പറയുംപ്രകാരം തീർപ്പു കൽപ്പിക്കാവുന്നതാണ്.-

(i) ഒരു പൗരന് നഷ്ടമോ സങ്കടമോ ഉണ്ടായ സംഗതിയിൽ നഷ്ടപരിഹാരം നൽകുക;

(ii) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായ നഷ്ടം അതിന് ഉത്തരവാദിയായ ആളിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുക,

(iii) നിഷ്ട്രക്രിയത്വംമൂലം ഉണ്ടായ കുറവ് നികത്തുവാനും കുറവ് പരിഹരിക്കുവാനും ഉത്തരവിടുക,

(iv) കുറ്റക്കാരിൽ നിന്നും നഷ്ടം ഈടാക്കാൻ ഉത്തരവിടുകയും അതു നടക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടികൾ മുഖേന ഈടാക്കാൻ ഉത്തരവ് ഇടുകയും ചെയ്യുക;

(V) കേസ്സിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ആവശ്യമായ മറ്റു പരിഹാര മാർഗ്ഗങ്ങൾക്ക് ഉത്തരവിടുക.

(2) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണം സംബന്ധിച്ച നടപടി ക്രമങ്ങളിലോ കീഴവഴക്കങ്ങളിലോ പരാതിക്കിടയുണ്ടെന്ന് ഓംബുഡ്സ്മാന് തോന്നുകയാണെങ്കിൽ അതിന് അത്തരം പരാതികൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ച് സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ ശുപാർശകൾ നൽകാവുന്നതാണ്.

(3) ഓംബുഡ്സ്മാൻ വർഷംതോറും ഈ ആക്റ്റിൻ കീഴിലുള്ള അതിന്റെ കർത്തവ്യ നിർവ്വഹണത്തെ സംബന്ധിച്ച ഒരു വിശദ റിപ്പോർട്ട് സർക്കാരിന് നൽകേണ്ടതും സർക്കാർ ഒരു വിശദീകരണ മെമ്മോറാണ്ടത്തോടുകൂടി അത് നിയമസഭ മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.