Skip to main content
[vorkady.com]

144. സ്ഥാനാർത്ഥിയുടെ നിക്ഷേപം തിരിച്ചു നൽകൽ അല്ലെങ്കിൽ കണ്ടുകെട്ടൽ

(1) 53-ആം വകുപ്പിൻ കീഴിൽ നടത്തിയ നിക്ഷേപം ഈ വകുപ്പിലെവ്യവസ്ഥകൾക്കനുസൃതമായി അത് നടത്തിയ ആളിനോ അല്ലെങ്കിൽ അയാളുടെ നിയമപരമായ പ്രതിനിധിക്കോ തിരിച്ചു നൽകുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിലേക്ക് കണ്ടുകെട്ടുകയോ ചെയ്യേണ്ടതാണ്.

(2) ഇതിനുശേഷം ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതിനുശേഷം മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ചു നൽകേണ്ടതാണ്.

(3) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ പേര് തെറ്റായി രേഖപ്പെടുത്തിയാൽ, സ്ഥാനാർത്ഥിയുടെ പേർ കൊടുത്തിട്ടില്ലാത്തപക്ഷം അല്ലെങ്കിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് അയാൾ മരിക്കുന്നപക്ഷം, അതത്സംഗതിപോലെ, ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം അല്ലെങ്കിൽ മരണശേഷം സാധ്യമായത്ര പെട്ടെന്ന് നിക്ഷേപം അയാൾക്കോ അവകാശിക്കോ അതാതു സംഗതി പോലെ തിരിച്ചു നൽകേണ്ടതാണ്.

(4) (3)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, വോട്ടെടുപ്പ് നടന്ന ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും അയാൾക്ക് ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ എണ്ണം എല്ലാ സ്ഥാനാർത്ഥികൾക്കുംകൂടി ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ ആകെ എണ്ണത്തിന്റെ ആറിലൊന്നിൽ കൂടാതിരിക്കുകയുമാണെങ്കിൽ നിക്ഷേപം കണ്ടുകെട്ടുന്നതാണ്.