66. മത്സരിക്കുന്ന സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ്ങ് സ്റ്റേഷനുകളിൽ ഹാജരാകലും പോളിങ്ങ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ ചുമതലകൾ നിർവ്വഹിക്കലും
(1) വോട്ടെടുപ്പ് നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും അങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെടുപ്പ് നടത്തുന്നതിന് 45-ആം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനാകാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(2) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ, നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ ആക്റ്റോ അതിൻ കീഴിലോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തിയിട്ടുള്ള പ്രവൃത്തിയോ കാര്യമോ സ്വയം ചെയ്യുകയോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റിനേയോ വോട്ടെണ്ണൽ ഏജന്റിനേയോ ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ ചെയ്യുന്നതിൽ സഹായിക്കുകയോ ചെയ്യാവുന്നതാണ്.
No Comments