Skip to main content
[vorkady.com]

E2[235എ. കെട്ടിട നിർമ്മാണ ചട്ടങ്ങൾ

(1) സർക്കാരിന്,-

(എ) കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും,

(ബി) കെട്ടിട നിർമ്മാണം നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. 

(2) (1)-ആം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളിൽ ആ ഖണ്ഡത്താൽ നൽകപ്പെട്ട അധികാരത്തിന്റെ സാമാന്യതയ്ക്കു ഭംഗം വരാതെ

(എ) ആരോഗ്യത്തിന് ഹാനികരമായതോ അപായകരമായതോ ആയ യാതൊരുസ്ഥാനവും കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും;

(ബി) പൊതുവായ ആരാധനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള കെട്ടിടം പണിയുന്നതിന് യാതൊരുസ്ഥാനവും, അവിടെ കെട്ടിടം പണിയുന്നതുകൊണ്ട് ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകളുടെ മതവികാരങ്ങളെ അത് വ്രണപ്പെടുത്തുമെങ്കിൽ ഉപയോഗിക്കാൻ പാടില്ലെന്നും, വ്യവസ്ഥ ചെയ്യാവുന്നതാണ്. 

(3) (1)-ആം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരമുണ്ടാക്കുന്ന ചട്ടങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക്, ആ ഖണ്ഡത്താൽ നൽകപ്പെട്ട അധികാരത്തിന്റെ സാമാന്യതയ്ക്കു ഭംഗംവരാതെ, വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:-

(എ) കെട്ടിടം പണിയുവാൻ അനുവാദത്തിനായുള്ള അപേക്ഷകളോടൊന്നിച്ച് സമർപ്പിക്കേണ്ട വിവരവും പ്ലാനുകളും; (ബി) കെട്ടിടങ്ങളുടെ ഉയരം, തെരുവുകളുടെ വീതിയെ ആശ്രയിക്കാതെയോ അല്ലെങ്കിൽ അതിന് ആപേക്ഷികമായോ,

(സി) ഏറ്റവും താഴത്തെ നിലയുടെ അടിത്തറയുടെ തറനിരപ്പും, വീതിയും, കെട്ടിടത്തിന്റെ ഉറപ്പും,

(ഡി) കെട്ടിടത്തിലുള്ള നിലകളുടെ എണ്ണവും ഉയരവും മുറികളുടെ ഉയരവും; 

(ഇ) അകത്തോ പുറത്തോ വേണ്ടുവോളം തുറന്ന സ്ഥലവും വായു സഞ്ചാരത്തിന് വേണ്ടത്ര മാർഗ്ഗങ്ങളും ഏർപ്പെടുത്തൽ; 

(എഫ്) അഗ്നിബാധയുണ്ടാകുമ്പോൾ പുറത്തുകടക്കാനുള്ള മാർഗ്ഗങ്ങൾ ഏർപ്പെടുത്തൽ; 

(ജി) മാലിന്യം നീക്കം ചെയ്യുന്നതിന് ഉപ്രപ്രവേശന മാർഗ്ഗങ്ങൾ ഏർപ്പെടുത്തൽ; 

(എച്ച്) പുറം ചുമരുകളുടെയും ഭാഗം തിരിക്കുന്ന ചുമരുകളുടെയും മേൽക്കൂരകളുടെയും തറകളുടെയും നിർമ്മാണത്തിനുള്ള സാമഗ്രികളും രീതികളും;

(ഐ) അടുപ്പുകളുടെയും പുകദ്വാരങ്ങളുടെയും പുകക്കുഴലുകളുടെയും കോണിപ്പടികളു ടെയും കക്കുസുകളുടെയും അഴുക്കു ചാലുകളുടെയും മലിനജലക്കുഴികളുടെയും നിർമ്മാണത്തി നുള്ള സ്ഥാനവും സാമഗ്രികളും രീതികളും;

(ജെ) മുറ്റം കല്ലുപാകൽ; (കെ) എളുപ്പം തീ പിടിക്കുന്ന സാധനങ്ങൾ കെട്ടിടത്തിൽ ഉപയോഗിക്കുന്നതു സംബന്ധി ച്ചുള്ള നിയന്ത്രണങ്ങൾ.


E2. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.10.1999 മുതൽ പ്രാബല്യത്തില്‍ വന്നു.