Skip to main content
[vorkady.com]

31. ചില കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ആളുകളുടെ അയോഗ്യത

1860-ലെ ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860-ലെ 45-ആം കേന്ദ്ര ആക്റ്റി) IX-എ അദ്ധ്യായത്തിൻ കീഴിലോ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1951-ലെ 43-ആം കേന്ദ്ര ആക്റ്റ്) 8-ആം വകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റേതെങ്കിലും നിയമവ്യവസ്ഥയിൻ കീഴിലോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റേയോ ചട്ടത്തിന്റേയോ കീഴിലോ ശിക്ഷാർഹമായ ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുന്ന ഏതൊരാളും അയാളുടെ കുറ്റസ്ഥാപനത്തീയതി മുതൽ ആറ് വർഷക്കാലത്തേക്ക് ഈ ആക്റ്റ് ബാധകമാകുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനോ തിരഞ്ഞെടുക്കപ്പെടുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരംഗമായി ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.