Skip to main content
[vorkady.com]

ഒന്നാം പട്ടിക

ഒന്നാം പട്ടിക

സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുള്ള ഫാറം

(29 (ഇ) വകുപ്പ് നോക്കുക)

................................ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തിലെ ...-ആം നമ്പർ നിയോജ കമണ്ഡലത്തിൽ നിന്നും ഒരംഗമാകാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന....................... എന്ന ഞാൻ നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് E1[യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇൻഡ്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും] തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഭയാശങ്കകൂടാതെയും മമതയോ വിദേഷമോ കൂടാതെയും എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കുമെന്നും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യുന്നു.

 


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.