Skip to main content
[vorkady.com]

270. സ്വകാര്യ ആശുപ്രതികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ

(1) ഈ ആക്റ്റിന്റെ പ്രാരംഭം മുതൽക്കോ അതിനു ശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടിയുള്ള രജിസ്റ്റർ ചെയ്യാതെ, ആ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ യാതൊരു സ്വകാര്യ ആശുപ്രതിയും പാരാമെഡിക്കൽ സ്ഥാപനവും സ്ഥാപിക്കാൻ പാടുള്ളതല്ല. 

A2[എന്നാൽ ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നില വിലുള്ള ഒരു സ്വകാര്യാശുപ്രതിയേയോ പാരാമെഡിക്കൽ സ്ഥാപനത്തേയോ സംബന്ധിച്ച് അങ്ങനെയുള്ള സ്വകാര്യാശുപ്രതിയോ പാരാമെഡിക്കൽ സ്ഥാപനമോ നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ] (2)-ആം ഉപവകുപ്പിനനുസൃതമായി രജിസ്ട്രേഷനുള്ള ഒരപേക്ഷ നല്കിയിട്ടുള്ള പക്ഷം ഈ വകുപ്പിലുള്ളയാതൊന്നും തന്നെ ബാധകമായിരിക്കുന്നതല്ല.

(2) ഒരു സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷനു വേണ്ടിയോ രജിസ്ട്രേഷൻ പുതുക്കുന്നതിനുവേണ്ടിയോ ഉള്ള ഓരോ അപേക്ഷയും നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള വിവരങ്ങൾ ഉൾക്കൊണ്ടതും, അങ്ങനെയുള്ള ഫീസു സഹിതം ആയിരിക്കേണ്ടതുമാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.