Skip to main content
[vorkady.com]

235പി. കുടിലുകൾ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അപേക്ഷ

(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ 220-ആം വകുപ്പ് (ബി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള റോഡുകളോടു ചേർന്നു കിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരാളും,- (എ.) സ്ഥലത്തിന്റെ ഒരു സൈറ്റ് പ്ലാനും, (ബി) പണി നടത്തുന്നതിന് അനുവാദം നൽകുന്നതിനുവേണ്ടിയുള്ള ഒരു അപേക്ഷയും, സെക്രട്ടറിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പ് പ്രകാരമുള്ള ഓരോ അപേക്ഷയിലും പ്ലാനിലും ഈ ആക്റ്റിൻ കീഴിലു ണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമായ വിവരങ്ങളടങ്ങിയിരിക്കേണ്ടതും അങ്ങനെയുള്ള രീതിയിൽ തയ്യാറാക്കിയിരിക്കേണ്ടതുമാണ്.