Skip to main content
[vorkady.com]

145. ഏതൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും സ്റ്റാഫിനെ ലഭ്യമാക്കണമെന്ന്

ഏതൊരു സർക്കാർ വകുപ്പും സംസ്ഥാനത്തെ ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനവും A2[മറ്റ് അധികാരസ്ഥാനവും എയിഡഡ് സ്കൂളും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് ഉൾപ്പെടെയുള്ള ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും] സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അപ്രകാരം ആവശ്യപ്പെടുമ്പോൾ-

(എ) വോട്ടർ പട്ടിക തയ്യാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യനിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്കോ, അല്ലെങ്കിൽ

(ബി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യ നിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ ഏതെങ്കിലും വരണാധികാരിക്കോ, ലഭ്യമാക്കേണ്ടതാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു.