Skip to main content
[vorkady.com]

198. നിശ്ചിത ഫീസ് പിരിച്ചെടുക്കുന്നതിന് പഞ്ചായത്തിനുള്ള അധികാരം

E1[(1)] ഒരു പഞ്ചായത്ത്, പൂർണ്ണമായോ ഭാഗികമായോ പഞ്ചായത്ത് നടത്തുന്നതോ അതിന്റെ ധനസഹായത്തോടെ നടത്തപ്പെടുന്നതോ ആയ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളിൽനിന്നും A2[പഞ്ചായത്ത് നിശ്ചയിച്ച പ്രകാരമുള്ള] നിരക്കുകളിലും ഈ ആവശ്യത്തിലേക്കായി സർക്കാർ രൂപം നൽകിയ ചട്ടങ്ങൾക്ക് വിധേയമായും, ഫീസുകൾ പിരിച്ചെടുക്കാവുന്നതാണ്.

E1[(2) പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള റ്റോയിലറ്റ് സൗകര്യമോ, പാർക്കിംഗ് സൗകര്യമോ മറ്റ് ഏതെങ്കിലും സുഖസൗകര്യമോ സേവനമോ ഉപയോഗിക്കുന്ന ഗുണഭോക്താക്കളിൽ നിന്നും അത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ സർവ്വീസ് ചാർജ് ഈടാക്കാവുന്നതാണ്.

(3) സർവ്വീസ് ചാർജ്ജായി സമാഹരിക്കുന്ന തുക അങ്ങനെയുള്ള സൗകര്യങ്ങളുടേയോ സർവ്വീസുകളുടേയോ സംരക്ഷണത്തിനും പരിപാലനത്തിനും ഉപയോഗിക്കേണ്ടതാണ്.]

AF[(4) ഈ ആക്റ്റിലെയോ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുളളതോ, കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ പുറപ്പെടുവിച്ചിട്ടുളള ഏതെങ്കിലും നിയമങ്ങളോ ചട്ടങ്ങളോ പഞ്ചായത്ത് ഉണ്ടാക്കിയിട്ടുളള ഏതെങ്കിലും ബൈലാകളോ വ്യവസ്ഥ ചെയ്ത പ്രകാരമുളള ഏതെങ്കിലും ലൈസൻസോ പെർമിറ്റോ അനുവാദമോ രജിസ്ട്രേഷനോ സേവനമോ നൽകുന്നതിന് ഫീസുകൾ പഞ്ചായത്തിന് ഈടാക്കാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995മുതൽ പ്രാബല്യത്തില്‍ വന്നു.
AF. 2023-ലെ 18-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു. 01.04.2023 മുതൽ പ്രാബല്യത്തില്‍ വന്നു.