Skip to main content
[vorkady.com]

129. പോളിംഗ് സ്റ്റേഷനിലെ അനുചിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ

(1) ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള സമയത്തിനിടയിൽ അനുചിതമായ വിധം പെരുമാറുകയോ പ്രിസൈഡിംഗ് ആഫീസറുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളേയും പ്രിസൈഡിംഗ് ആഫീസർക്കോ, ഡ്യൂട്ടിയിലിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രിസൈഡിംഗ് ആഫീസർ ഇതിലേക്ക് അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൻകീഴിൽ നൽകിയിട്ടുള്ള അധികാരങ്ങൾ, ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ടുചെയ്യാൻ മറ്റ് വിധത്തിൽ അവകാശപ്പെട്ട ഏതെങ്കിലും സമ്മതിദായകനെ, ആ സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിന് അവസരം ലഭിക്കുന്നതിൽ നിന്നും തടയുന്നവിധം പ്രയോഗിക്കാൻ പാടുള്ളതല്ല.

(3) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് അപ്രകാരം നീക്കം ചെയ്യപ്പെട്ട ഏതെങ്കിലും ആൾ, പ്രിസൈഡിംഗ് ആഫീസറുടെ അനുവാദം കൂടാതെ ആ പോളിങ്ങ് സ്റ്റേഷനിൽ വീണ്ടും പ്രവേശിക്കുന്നുവെങ്കിൽ, അയാൾ മൂന്നു വർഷക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകുടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.

(4) (3)-ആം ഉപവകുപ്പിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോസബിൾ ആയിരിക്കുന്നതാണ്.