Skip to main content
[vorkady.com]

E1[219കെ. മാലിന്യം ബഹിർഗമിക്കാനനുവദിക്കുന്നതിനെതിരെയുള്ള നിരോധനം

ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ, അങ്ങനെയുള്ള പരിസരങ്ങളിൽ നിന്ന് ഏതെങ്കിലും തൊട്ടിയിലോ ഓടയിലോ കക്കുസിലോ തൊഴുത്തിലോ നിന്നുള്ള വെള്ളമോ മറ്റേതെങ്കിലും മാലിന്യമോ ഒരു അഴുക്കുചാലിലോ അഴുക്ക് തൊട്ടിയിലോ ഒഴികെ ഒരു തെരുവിന്റെ ഏതെങ്കിലും ഭാഗത്തേക്ക് ഒഴുക്കുവാനോ അഥവാ ഒരു തെരുവിന്റെ ഭാഗമായ ഒരു അഴുക്കുചാലിന്റെ വശത്തുള്ള ഭിത്തിയോ തറയോ പ്രസ്തുത ജലമോ മാലിന്യമോ കാരണം കുതിർന്ന ഒഴിവാക്കാമായിരുന്ന ശല്യം ഉണ്ടാകത്തക്ക വിധത്തിൽ ആ ജലമോ മാലിന്യമോ ആ പരിസരത്തിൽ നിന്നും പുറത്തേക്ക് ഒഴുക്കുവാനോ പാടുള്ളതല്ല.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.