Skip to main content
[vorkady.com]

162ബി. സ്റ്റിയറിംഗ് കമ്മിറ്റി

(1) ഓരോ പഞ്ചായത്തിലും അതിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കേണ്ടതുമാണ്. 
(2) സ്റ്റിയറിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മോനിട്ടർ ചെയ്യുകയും, പഞ്ചായത്ത് അതിന് ഭരമേൽപ്പിക്കുന്ന മറ്റ് അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്.]