Skip to main content
[vorkady.com]

E1[189. മാർഗ്ഗനിർദ്ദേശം നൽകുന്നതിനും അന്വേഷണം നടത്തുന്നതിനും സർക്കാരിനുള്ള പൊതു അധികാരം

(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ധനകാര്യം, കണക്കുകൾ സൂക്ഷിക്കൽ, ആഫീസ് മാനേജ്മെന്റ്, പദ്ധതികളുടെ രൂപീകരണം, സ്ഥലങ്ങളുടെയും ഗുണഭോക്താക്കളുടെയും തെരഞ്ഞെടുപ്പ്, ഗ്രാമ സഭകളുടെ ശരിയായ പ്രവർത്തനം, ക്ഷേമപരിപാടികൾ, പരിസ്ഥിതി നിയന്ത്രണം എന്നീ സംഗതികളിൽ ദേശീയ സംസ്ഥാന നയങ്ങൾക്കനുസൃതമായി പഞ്ചായത്തിന് പൊതുമാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതും അപ്രകാരമുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തുകൾ പാലിക്കേണ്ടതുമാണ്.
(2) പദ്ധതികൾ നടപ്പിലാക്കുന്നതിലോ കണക്കുകൾ സൂക്ഷിക്കുന്നതിലോ വീഴ്ച വരുത്തുകയോ, ആ സംഗതിയെ സംബന്ധിച്ച പരാതി ലഭിക്കുകയോ ചെയ്താൽ സർക്കാരിന് അന്വേഷണം നടത്താൻ ഏർപ്പാടു ചെയ്യാവുന്നതും പഞ്ചായത്ത് അപ്രകാരമുള്ള അന്വേഷണത്തോട് സഹകരിക്കേണ്ടതുമാണ്. 
(3) അപ്രകാരമുള്ള അന്വേഷണത്തിനുശേഷം സർക്കാരിന്, ഈ ആക്റ്റിൻകീഴിൽ ആവശ്യമായിട്ടുള്ളതും അനുവദിക്കപ്പെട്ടതുമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.