Skip to main content
[vorkady.com]

28. വോട്ടർ പട്ടിക തയ്യാറാക്കുക മുതലായവ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യത്തിന്റെ ലംഘനം

(1) വോട്ടർ പട്ടിക തയ്യാറാക്കലോ പുതുക്കലോ തിരുത്തലോ അല്ലെങ്കിൽ ഏതെങ്കിലും ഉൾക്കുറിപ്പ് ആ പട്ടികയിൽ ഉൾപ്പെടുത്തുകയോ അതിൽനിന്ന് വിട്ടുകളയുകയോ ചെയ്യുന്നതു സംബന്ധിച്ച ഏതെങ്കിലും ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കാൻ ഈ ആക്റ്റോ അതിൻ കീഴിലോ ആവശ്യപ്പെടുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളോ ന്യായമായ കാരണം കൂടാതെ അങ്ങനെയുള്ള ഔദ്യോഗിക കർത്തവ്യത്തിന്റെ ലംഘനമായ ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാകുകയാണെങ്കിൽ അയാൾ ആയിരം രൂപയിൽ കുറയാതെയുള്ള പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതാകുന്നു.

(2) അങ്ങനെയുള്ള ഉദ്യോഗസ്ഥനോ മറ്റാൾക്കോ എതിരായി മുൻപറഞ്ഞതുപോലെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച നഷ്ടപരിഹാരത്തിന് യാതൊരു വ്യവഹാരമോ മറ്റേതെങ്കിലും നിയമനടപടിയോ നിലനിൽക്കുന്നതല്ല.

(3) (1)-(0 ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റത്തിൻമേൽ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവുവഴിയോ അത് അധികാരപ്പെടുത്തിയ പ്രകാരമോ കൊടുക്കുന്ന ഒരു പരാതിയില്ലാത്ത പക്ഷം, യാതൊരു കോടതിയും നടപടിയെടുക്കുവാൻ പാടുള്ളതല്ല.