Skip to main content
[vorkady.com]

67. പോളിംഗ് ഏജന്റുമാരോ വോട്ടെണ്ണൽ ഏജന്റുമാരോ ഹാജരാകാതിരിക്കൽ

ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ വോട്ടെടുപ്പ് ഏജന്റുമാരുടെയോ വോട്ടെണ്ണൽ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നിടത്ത്, അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള ഏതെങ്കിലും ഏജന്റോ ഏജന്റുമാരോ ഹാജരാകാതിരിക്കുന്നത്, ആ പ്രവൃത്തിയോ, കാര്യമോ മറ്റ് പ്രകാരത്തിൽ യഥാവിധി ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്ത പ്രവൃത്തിയേയോ കാര്യത്തേയോ അസാധുവാക്കാവുന്നതല്ല.