Skip to main content
[vorkady.com]

E1[219ജെ. പരിസരങ്ങളിൽ മാലിന്യം സൂക്ഷിക്കുന്നതിനെതിരെയുള്ള നിരോധനം

ഏതെങ്കിലും പരിസരത്തിന്റെ ഉടമസ്ഥനോ കൈവശക്കാരനോ, ഇരുപത്തിനാലു മണിക്കുറിൽ കൂടുതൽ അങ്ങനെയുള്ള പരിസരങ്ങളിലോ, ഏതെങ്കിലും കെട്ടിടത്തിലോ അതിന്റെ മേൽക്കൂരയിലോ ഏതെങ്കിലും പുറം കെട്ടിടത്തിലോ അതിന്റെ വക സ്ഥലത്തോ ഏതെങ്കിലും മാലിന്യം സൂക്ഷിക്കു കയോ സൂക്ഷിക്കുവാൻ അനുവദിക്കുകയോ ചെയ്യുകയോ അല്ലെങ്കിൽ അയാളുടെ പരിസരത്തിലുള്ള നിർമ്മാണമോ അറ്റകുറ്റപ്പണിയോ കല്ലുപാകലോ ഏതെങ്കിലും കക്കൂസ് ശുചിയാക്കലോ സംബന്ധിച്ച സെക്രട്ടറിയുടെ എന്തെങ്കിലും ആവശ്യപ്പെടൽ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.