Skip to main content

അദ്ധ്യായം XI : അഴിമതി പ്രവൃത്തികളും തിരഞ്ഞെടുപ്പ് കുറ്റങ്ങളും

120. അഴിമതി പ്രവൃത്തികൾ

ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്ക് താഴെ പറയുന്നവ അഴിമതി പ്രവൃത്തികളായി കരുതേണ്ടതാണ്:- (1) 'കൈക്കൂലി കൊടുക്കലോ വാങ്ങലോ' അതായത്, - (എ) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ...

121. തിരഞ്ഞെടുപ്പു സംബന്ധിച്ച് വർഗ്ഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നത്

മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി ഈ ആക്റ്റിൻകീഴിലുള്ള ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച്, ഇൻഡ്യൻ പൗരൻമാരുടെ വിവിധ വർഗ്ഗങ്ങൾ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്ക...

122. തിരഞ്ഞെടുപ്പു ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസവും പൊതുയോഗങ്ങൾ നിരോധിക്കുന്നത്

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാൽപ്പെത്തെട്ടു മണിക്കുർ കാലയളവിനുള്ളിൽ യാതൊരാളും ആ നിയോജകമണ്ഡലത്തിനുള്ളിൽ ഏതെങ്...

123. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കലക്കമുണ്ടാക്കുന്നത്

(1) ഈ വകുപ്പ് ബാധകമാകുന്ന ഒരു പൊതുയോഗത്തിൽ ഏതു കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടിയാണോ ആ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത് ആ കാര്യങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രവർത്തിക്...

124. ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയന്ത്രണങ്ങൾ

(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുക...

125. വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ

(1) ഒരു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും, ക്ലാർക്കും, ഏജൻറും, അല്ലെങ്കിൽ മറ്റ് ആളും, വോട്ടു ചെയ്യലിന്റ...

126. ഉദ്യോഗസ്ഥൻമാർ മുതലായവർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ലെന്ന്

(1) തിരഞ്ഞെടുപ്പിലെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ ഒരു തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ആഫീസറോ പോളിംഗ് ആഫീസറോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച് ഏതെങ്ക...

127. പോളിങ്ങ് സ്റ്റേഷനിലോ അതിനടുത്തോ വച്ച് വോട്ടു പിടിക്കുന്നതിനുള്ള നിരോധനം

(1) യാതൊരാളും പോളിങ്ങ് നടക്കുന്ന ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ, ആ പോളിങ്ങ് സ്റ്റേഷനകത്തു വച്ചോ പോളിങ്ങ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ദൂരത്തിനകത്തുള്ള ഏതെ...

128. പോളിങ്ങ് സ്റ്റേഷനുകളിലോ അടുത്തോ വെച്ചുള്ള ക്രമരഹിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ

(1) യാതൊരാളും ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ വോട്ടെടുപ്പിനുവേണ്ടി പോളിങ്ങ് സ്റ്റേഷൻ സന്ദർശിക്കുന്ന ഏതെങ്കിലും ആൾക്ക് അസഹ്യത ഉണ്ടാക്കുന്ന വിധമോ അല്ലെങ്കി...

129. പോളിംഗ് സ്റ്റേഷനിലെ അനുചിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ

(1) ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള സമയത്തിനിടയിൽ അനുചിതമായ വിധം പെരുമാറുകയോ പ്രിസൈഡിംഗ് ആഫീസറുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊ...

130. വോട്ടുചെയ്യുന്നതിനുള്ള നടപടിക്രമം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതിനുള്ള ശിക്ഷ

ബാലറ്റ് പേപ്പർ നൽകപ്പെട്ട ഏതെങ്കിലും ഒരു സമ്മതിദായകൻ വോട്ടിംഗിന് നിർണ്ണയിച്ചിരിക്കുന്ന നടപടിക്രമം പാലിക്കുന്നതിന് വിസമ്മതിച്ചാൽ അയാൾക്ക് നൽകിയ ബാലറ്റ് പേപ്പർ റദ്ദാക്കലിന് വിധേയമായിരിക്കുന്നതാണ്.

131. തെരഞ്ഞെടുപ്പുകളിൽ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ ആർജ്ജിക്കുകയോ ചെയ്യുന്നതിനുള്ള പിഴ

ഒരു തെരഞ്ഞെടുപ്പിലോ, തെരഞ്ഞെടുപ്പ് സംബന്ധിച്ചോ ഏതെങ്കിലും ആൾ 120-ആം വകുപ്പ് (6)-ആം ഖണ്ഡത്തിൽ പറഞ്ഞിരിക്കുന്നതുപോലെയുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയാണെങ്കിൽ അയാൾ ആയിരം രൂപയോളമാകാവുന്ന പി...

132. സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും A2[മറ്റ് അധികാരസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും] ഉദ്യോഗസ്ഥൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകണമെന്ന്

(1) സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികാരസ്ഥാനങ്ങളോ ഉൾപ്പെടെയുള്ള എല്ലാ ഓഫീസ് മേധാവികളും A2[വകുപ്പ് തലവൻമാരും എഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും പ്രൈവറ്റ് അഫിലി...

133. തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യങ്ങളുടെ ലംഘനങ്ങൾ

(1) ഈ വകുപ്പ് ബാധകമാകുന്ന ഏതെങ്കിലും ആൾ, ന്യായമായ കാരണം കൂടാതെ, തന്റെ ഔദ്യോഗിക കർത്തവ്യം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാണെങ്കിൽ അയാൾ അഞ്ഞൂറു രൂപയോളമാകാവുന്ന പ...

134. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെട്ടിട പരിസരങ്ങൾ മുതലായവ ആവശ്യപ്പെടൽ

(1) ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ- (എ) ഏതെങ്കിലും കെട്ടിട പരിസരം ഒരു പോളിംഗ് സ്റ്റേഷനായോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ബാല...

135. സർക്കാർ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ വോട്ടെണ്ണൽ ഏജന്റായോ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷ

സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ സേവനത്തിൽ ഉള്ള ഏതെങ്കിലും ഒരാൾ ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ, പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ ആയി പ്രവർത്തിക്കുന്നുവെ...

136. പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നത് കുറ്റമായിരിക്കുമെന്ന്

(1) ഒരു തിരഞ്ഞെടുപ്പിൽ, ഒരു ബാലറ്റ് പേപ്പർ വഞ്ചനാപൂർവ്വം പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്ത് എടുക്കുകയോ പുറത്തെടുക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയ...

137. ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം

ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുന്ന ഏതൊരാളും ആറു മാസത്തിൽ കുറയാത്തതും മൂന്നു വർഷക്കാലത്തോളമാകാവുന്നതുമായ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും ശിക്ഷിക്കപ്പെടാവുന്നതും അപ്രകാരമുള്ള കുറ്റകൃത്യം ച...

138. മറ്റു കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും

(1) ഒരാൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ - (എ) ഏതെങ്കിലും നാമനിർദ്ദേശപത്രിക വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ, അല്ലെങ്കിൽ (ബി) ഒരു വരണാധികാരിയോ വരണാധികാരിയുടെ അധികാരത്തിൻകീഴിലോ ...