Skip to main content
[vorkady.com]

248. പഞ്ചായത്ത് പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെയോ അംഗങ്ങളുടെയോ സെക്രട്ടറിയുടെയോ പേരിൽ ശിക്ഷാ നടപടി നടത്താനുള്ള അനുവാദം

ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോ ഏതെങ്കിലും അംഗമോ സെക്രട്ടറിയോ സർക്കാരിനാലോ സർക്കാരിന്റെ അനുമതിയോടു കൂടിയോ അല്ലാതെ തന്റെ ഉദ്യോഗത്തിൽ നിന്നും നീക്കാവുന്നതല്ലാത്ത പഞ്ചായത്തിലെ മറ്റേതെങ്കിലും ജീവനക്കാരനോ, തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുവേണ്ടി പ്രവർത്തിക്കുകയോ പ്രവർത്തിക്കുന്നു എന്ന് കരുതുകയോ ചെയ്യുമ്പോൾ അയാൾ ചെയ്തതായി പറയപ്പെട്ട ഏതെങ്കിലും കുറ്റം, യാതൊരു കോടതിക്കും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ വിചാരണക്കെടുക്കുവാൻ പാടില്ലാത്തതാകുന്നു.