Skip to main content
[vorkady.com]

E1[219ഡി. വീടുവീടാന്തരമുള്ള ചവറുശേഖരണം ഏർപ്പെടുത്തൽ

(1) സെക്രട്ടറിക്ക് ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ ഗ്രാമപഞ്ചായത്ത് പ്രദേശത്തോ അതിന്റെ ഭാഗത്തോ വീടുവീടാന്തരമുള്ള ചവറിന്റെയോ അസഹ്യതയുണ്ടാക്കുന്ന മറ്റു വസ്തുക്കളുടെയോ ശേഖരണം ഏർപ്പെടുത്താവുന്നതും അതിലേക്കായി അദ്ദേഹത്തിന്, അതതു സമയം, ഉത്തരവുമൂലം, ഏതെല്ലാം മണിക്കുറുകൾക്കിടയിൽ ഒരു വീടിന്റെയോ പരിസരങ്ങളുടേയോ ഭൂമിയുടെയോ കൈവശക്കാരൻ അയാളുടെ വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ അല്ലെങ്കിൽ അയാളുടെ വീടുമായോ, പരിസരവുമായോ ഭൂമിയുമായോ ചേർന്ന പൊതു തെരുവിലോ സെക്രട്ടറി പ്രത്യേകം പറയുന്ന പ്രകാരം ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഈ ആവശ്യത്തിനു ഗ്രാമപഞ്ചായത്ത് നൽകുന്ന ശരിയായ സംഭരണിയിലോ സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള വലിപ്പത്തിലും മാതൃകയിലുമുള്ള സംഭരണിയിലോ അങ്ങനെ ഉള്ള ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരോ ഈ ആവശ്യത്തിലേക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കരാറുകാരോ നീക്കം ചെയ്യുന്നതിലേക്കുവേണ്ടി, കൊണ്ടുവയ്ക്കക്കേണ്ടതാണെന്ന് പരസ്യം ചെയ്യാവുന്നതുമാകുന്നു.

(2) സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തല്ലാതെയും (1)-ആം ഉപവകുപ്പുപ്രകാരം നൽകിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സംഭരണിയിലല്ലാതെയും ഒരു പൊതു നിരത്തിൽ യാതൊരാളും ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ നിക്ഷേപിക്കാൻ പാടില്ലാത്തതാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.