Skip to main content
[vorkady.com]

259. ഒരു E1[ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ] കരാറുജോലിയിൽ അവകാശബന്ധം സമ്പാദിക്കുന്നതിനുള്ള ശിക്ഷ.

പഞ്ചായത്തിന്റെ ഏതെങ്കിലും E1[ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ] പഞ്ചായത്തുമായുള്ളതോ പഞ്ചായത്തു ചെയ്യുന്നതോ പഞ്ചായത്തിനു വേണ്ടിയുള്ളതോ ആയ ഏതെങ്കിലും കരാറിലോ ജോലിയിലോ സ്വന്തമായോ ഒരു പങ്കാളിയോ മുതലാളിയോ ഭ്യത്യനോ മുഖാന്തിരമോ ഏതെങ്കിലും സ്വന്തം ഓഹരിയോ അവകാശബന്ധമോ അറിഞ്ഞുകൊണ്ട് നേരിട്ടോ അല്ലാതെയോ സമ്പാദിക്കുന്നുവെങ്കിൽ, അയാൾ ഇന്ത്യൻ ശിക്ഷാ നിയമം 168-ആം വകുപ്പുപ്രകാരമുള്ള കുറ്റം ചെയ്തതായി പരിഗണിക്കേണ്ടതാണ്. എന്നാൽ ഏതെങ്കിലും കമ്പനിയിൽ ഒരു ഓഹരിക്കാരനോ അംഗമോ ആയിരിക്കുന്നുവെന്ന കാരണത്താൽ ആരെയും അയാൾ ആ കമ്പനിയുടെ ഡയറക്റ്റർ അല്ലെങ്കിൽ, ആ കമ്പനിയും പഞ്ചായത്തും തമ്മിലുള്ള ഏതെങ്കിലും കരാറിൽ അവകാശബന്ധമുള്ള ആളാണെന്ന് പരിഗണിക്കാൻ പാടില്ലാത്തതാകുന്നു.

E1[xxxx] 


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.