E1[219ഇ. ചവറും മറ്റു ഖരമാലിന്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ സ്വത്തായിരിക്കുമെന്ന്
ഗ്രാമപഞ്ചായത്തിന്റെ ജീവനക്കാരോ കരാറുകാരോ ശേഖരിക്കുന്ന എല്ലാ ചവറും ഖരമാലിന്യങ്ങളും പൊതു സംഭരണികളിലും ഡിപ്പോകളിലും സ്ഥലത്തും അടിഞ്ഞുകൂടിയിട്ടുള്ള മൃഗശവങ്ങളും ഗ്രാമ പഞ്ചായത്തിന്റെ സ്വത്ത് ആയിരിക്കുന്നതും ഗ്രാമപഞ്ചായത്തിന് അത് ലേലം ചെയ്തോ മറ്റോ വിൽക്കാവുന്നതുമാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments