Skip to main content
[vorkady.com]

E1[185എ. തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥൻമാരും തമ്മിലുള്ള ബന്ധം

(1) പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും, അവർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിലേക്കായി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന ഒരു പെരുമാറ്റചട്ടം, സർക്കാർ നിർണ്ണയിക്കേണ്ടതാണ്.

(2) ചർച്ചകളുടെ മിനിറ്റ്സിൽ ഉദ്യോഗസ്ഥൻമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

(3) പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും ജീവനക്കാരും പരുഷമായ ഭാഷയും ആംഗ്യവും പ്രവർത്തികളും പരിപൂർണ്ണമായി ഒഴിവാക്കിക്കൊണ്ട പരസ്പരം ബഹുമാനം പുലർത്തേണ്ടതാണ്.

(4) തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ പെരുമാറ്റചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും 271 ജി വകുപ്പുപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി രൂപീകരിച്ച ഓംബുഡ്സ്മാൻ പരിഗണിക്കേണ്ടതും അതിൻമേലുള്ള റിപ്പോർട്ട് ഉചിതമായ നടപടികൾക്കായി സർക്കാരിന് അയച്ചു കൊടുക്കേണ്ടതുമാണ്. 

(5) തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ ഉദ്യോഗസ്ഥൻമാർക്ക് വാക്കാൽ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് രേഖാമൂലം സ്ഥിരീകരിക്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.