E1[205ബി. നികുതിക്ക് വിധേയരായവരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈ വശക്കാരനോടോ ആവശ്യപ്പെടൽ
സെക്രട്ടറിക്ക് നോട്ടീസുമൂലം, ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ, ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും അല്ലെങ്കിൽ മാനേജരോടും, ആ കെട്ടിടമോ ഭൂമിയോ ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ, ക്ലബോ, താമസത്തിനുള്ള മുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടേയും പേർ അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോകലയേയോ ഉദ്യോഗത്തേയോ സംബന്ധിച്ചും അയാൾ വാടക എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബന്ധിച്ചും അങ്ങനെ കൈവശം വയ്ക്കുന്ന കാലത്തെ സംബന്ധിച്ചും വിവരിച്ചു കൊണ്ടുള്ളതുമായ രേഖാമൂലമുള്ള ഒരു ലിസ്റ്റ്, നിർദ്ദിഷ്ട സമയത്തിനുള്ളിൽ, സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments