Skip to main content
[vorkady.com]

224. ലൈസൻസില്ലാത്ത സ്വകാര്യ മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നതിനും മറ്റുമുള്ള നിരോധനം

യാതൊരാളും-

(എ) അതതു സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റെയോ, ലൈസൻസുകാരന്റേയോ, അഥവാ ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ആളിന്റേയോ അനുവാദം കൂടാതെ ഏതെങ്കിലും പൊതു മാർക്കറ്റിലോ ലൈസൻസുള്ള സ്വകാര്യ മാർക്കറ്റിലോ;

(ബി) ലൈസൻസില്ലാത്ത ഏതെങ്കിലും സ്വകാര്യ മാർക്കറ്റിലോ ഏതെങ്കിലും മൃഗത്തേയോ, സാധനമോ വിൽക്കുകയോ,
വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.