68. വോട്ടെടുപ്പിന് മുൻപ് സ്ഥാനാർത്ഥിയുടെ മരണം
55-ാം വകുപ്പിൻകീഴിലെ സൂക്ഷ്മ പരിശോധനയിൽ നാമനിർദ്ദേശം സാധുവാണെന്ന് കാണപ്പെടുകയും 56-30 വകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും, അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് 57-ആം വകുപ്പിൻകീഴിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് കിട്ടുകയോ അഥവാ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വോട്ടെടുപ്പിന്റെ ആരംഭത്തിന് മുൻപ് കിട്ടുകയോ ചെയ്യുന്ന പക്ഷം, സ്ഥാനാർത്ഥി മരിച്ചു എന്ന വസ്തുതയെക്കുറിച്ച് ബോദ്ധ്യമായാൽ, വരണാധികാരി വോട്ടെടുപ്പ് റദ്ദാക്കുകയും ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും റിപ്പോർട്ട് ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ നടപടികളും ഒരു പുതിയ തിരഞ്ഞെടുപ്പിനെന്നപോലെ എല്ലാ പ്രകാരത്തിലും പുതുതായി ആരംഭിക്കേണ്ടതുമാണ്;
എന്നാൽ, വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത്, മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ആയിരുന്ന “ഒരാളുടെ സംഗതിയിൽ, വീണ്ടും നാമനിർദ്ദേശം ചെയ്യേണ്ട ആവശ്യമില്ല:
എന്നുമാത്രമല്ല, വോട്ടെടുപ്പിനുള്ള ഉത്തരവ് റദ്ദാക്കുന്നതിനു മുൻപ്റ്റ് 56-ആം വകുപ്പ് (1)-ആം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന നോട്ടീസ് കൊടുത്തിട്ടുള്ള യാതൊരാളും അങ്ങനെയുള്ള റദ്ദാക്കലിനുശേഷം ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെടാൻ A2[അനർഹനായിരിക്കുന്നതല്ല.]
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു.
No Comments