Skip to main content
[vorkady.com]

258. അയോഗ്യതയുള്ളപ്പോൾ പഞ്ചായത്തിലെ പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ അംഗമായോ പ്രവർത്തിച്ചാലുള്ള ശിക്ഷ

(1) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റായോ ആക്റ്റിംഗ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ ഉദ്യോഗം വഹിക്കുന്നതിനോ അല്ലെങ്കിൽ അപ്രകാരമുള്ള ജോലികൾ നടത്തുന്നതിനോ തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ, ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ ആരെങ്കിലും ആ നിലയിൽ പ്രവർത്തിക്കുകയോ ആ നിലയ്ക്കുള്ള ചുമതലകൾ വല്ലതും നിർവ്വഹിക്കുകയോ ചെയ്താൽ, അപ്രകാരമുള്ള ഓരോ കുറ്റത്തിനും അയാൾ അയ്യായിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.

(2) ആരെങ്കിലും പഞ്ചായത്തംഗമെന്ന നിലയിൽ ഉദ്യോഗം വഹിക്കുന്നതിന് തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ അല്ലെങ്കിൽ ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ പ്രസ്തുത നിലയിൽ പ്രവർത്തിക്കുന്നതായാൽ, അപ്രകാരമുള്ള ഓരോ കുറ്റത്തിനും അയാൾ ആയിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.