പീഠിക
1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം
(1994- ലെ 13-ആം ആക്ട്:- 1995-ലെ 07-ആം ആക്ട്, 1996-ലെ 07-ആം ആക്ട്, 1998-ലെ 08-ആം ആക്ട്, 1999-ലെ 11-ആം ആക്ട്, 1999-ലെ 13-ആം ആക്ട്, 2000-ലെ 13-ആം ആക്ട്, 2001-ലെ 12-ആം ആക്ട്, 2003-ലെ 09-ആം ആക്ട്, 2005-ലെ 03-ആം ആക്ട്, 2005-ലെ 05-ആം ആക്ട്, 2005-ലെ 30-ആം ആക്ട്, 2005-ലെ 31-ആം ആക്ട്, 2005-ലെ 32-ആം ആക്ട്, 2007-ലെ 11-ആം ആക്ട്, 2009-ലെ 31-ആം ആക്ട്, 2013-ലെ 05-ആം ആക്ട്, 2013-ലെ 23-ആം ആക്ട്, 2014-ലെ 34-ആം ആക്ട്, 2017-ലെ 18-ആം ആക്ട്, 2017-ലെ 20-ആം ആക്ട്, 2018-ലെ 14-ആം ആക്ട്, 2018-ലെ 23-ആം ആക്ട്, 2018-ലെ 27-ആം ആക്ട്, 2018-ലെ 33-ആം ആക്ട്, 2019-ലെ 11-ആം ആക്ട്, 2020-ലെ 02-ആം ആക്ട്, 2021- ലെ 11-ആം ആക്ട്, 2022- ലെ 15-ആം ആക്ട്, 2023- ലെ 18-ആം ആക്ട്, 2023- ലെ 20-ആം ആക്ട് എന്നിവ പ്രകാരം ഭേദഗതി ചെയ്യപ്പെട്ടതു പ്രകാരം)
പീഠിക.- ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി)ആക്റ്റിനനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും;
അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും;
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധതികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭരമേല്പിക്കുന്നതിനും;
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാൽപത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:-
No Comments