Skip to main content
[vorkady.com]

Q[235എഎ. നിയമാനുസൃതമല്ലാതെ നിർമ്മിച്ചു കെട്ടിടത്തിന് നികുതി ഈടാക്കൽ

(1) ഈ ആക്റ്റിലോ അതിൻകീഴിലോ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ആൾ ഏതെങ്കിലും കെട്ടിടം നിയമാനുസൃതമല്ലാതെ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്താൽ, അയാൾക്കെതിരെ സ്വീകരിക്കാവുന്ന ഏതെങ്കിലും നടപടിക്ക്ഹാനികൂടാതെ, കെട്ടിടംപണി പൂർത്തിയാക്കുകയോ അത് 203-ആം വകുപ്പ് (2)-ആം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ, ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ തീയതി മുതൽ ആ കെട്ടിടം പൊളിച്ചു മാറ്റുന്ന തീയതി വരെ, പ്രസ്തുത കെട്ടിടം നിയമാനുസൃതമായി നിർമ്മിച്ചതായിരുന്നതെങ്കിൽ കൊടുക്കേണ്ടിവരുമായിരുന്ന വസ്തുനികുതിയും അതോടൊപ്പം അതിന്റെ രണ്ടിരട്ടി വരുന്ന തുകയും ചേർന്നുള്ള തുക, അപ്രകാരം നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെവസ്തുനികുതിയായി നല്കുവാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നും തന്നെ, 235ഡബ്ലിയു വകുപ്പ പ്രകാരം അങ്ങനെയുള്ള ആൾക്ക് എതിരായി നടപടി എടുക്കുന്നതിൽ നിന്നും സെക്രട്ടറിയെ തടസ്സപ്പെടുത്തുന്നതല്ലാത്തതും ഈ വകുപ്പ് പ്രകാരം സെക്രട്ടറി എടുത്ത ഏതെങ്കിലും നടപടി മൂലം ഏതെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉടമസ്ഥന് അവകാശമുണ്ടായിരിക്കുന്നതല്ലാത്തതുമാണ്.

(3) നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾക്ക്, 235-ആം വകുപ്പിൽ അനുശാസിക്കുന്ന പ്രകാരമുള്ള കെട്ടിട നമ്പർ നൽകുവാൻ പാടില്ലാത്തതും അവയ്ക്ക് നിർണ്ണയിക്കപ്പെട്ട പ്രകാരം പ്രത്യേക നമ്പർ നൽകേണ്ടതുമാണ്. പ്രത്യേക നമ്പർ നൽകുന്നതിലുണ്ടാകുന്ന യാതൊരു കാലതാമസവും (1)-ആം ഉപവകുപ്പുപ്രകാരം മുൻകാലപ്രാബല്യത്തോടുകൂടി വസ്തുനികുതി ചുമത്തുന്നതിന് തടസ്സമാകുന്നതല്ല. 

(4) നിയമാനുസൃതമല്ലാതെ കെട്ടിടം നിർമ്മിക്കപ്പെട്ട വസ്തുവിന്റെ സർവ്വേ നമ്പർ, വസ്തു ഉടമയുടെ പേരുവിവരങ്ങൾ, കെട്ടിടത്തിന് നൽകപ്പെട്ട പ്രത്യേക നമ്പർ, കെട്ടിടത്തിന് ചുമത്തിയതും ഈടാക്കിയതുമായ വസ്തുനികുതി വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്ററുകൾ വാർഡുകൾ തിരിച്ച് സെക്രട്ടറി പരിപാലിച്ച് പോരേണ്ടതാണ്.  

(5) നിയമാനുസൃതമല്ലാതെ നിർമ്മിച്ചതും (3)-ആം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പ്രത്യേക നമ്പർ നൽകപ്പെട്ടതും 235ഡബ്ലിയു വകുപ്പു് പ്രകാരമുള്ള നടപടിക്ക് വിധേയമാക്കേണ്ടതുമായ കെട്ടിടങ്ങൾ കച്ചവടത്തിനായോ, വ്യാപാരത്തിനായോ, വ്യവസായ ആവശ്യത്തിനായോ മറ്റേതെങ്കിലും ആവശ്യത്തിനായോ ഉപയോഗപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതിയോ ലൈസൻസോ നൽകുവാൻ പാടില്ലാത്തതും, അപ്രകാരം ഗ്രാമപഞ്ചായത്ത് ഏതെങ്കിലും അനുമതിയോ ലൈസൻസോ നൽകിയിട്ടുണ്ടെങ്കിൽ കെട്ടിട ഉടമയ്ക്കും ലൈസൻസിക്കും നോട്ടീസ് നല്കി അത് പുന:പരിശോധിക്കേണ്ടതും റദ്ദ് ചെയ്യേണ്ടതുമാണ്.]


Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു. 07.10.2009മുതൽ പ്രാബല്യത്തില്‍ വന്നു.