Skip to main content
[vorkady.com]

176ബി. പൊതു തെരുവുകളിൽ വിളക്കുവയ്ക്കുന്നതിനുള്ള ഏർപ്പാട്

(1) ഗ്രാമ പഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള പൊതു തെരുവുകളിൽ വിളക്കു വയ്ക്ക്പിക്കേണ്ടതും അതിലേക്കു അതിനു ആവശ്യമെന്നു തോന്നുന്ന വിളക്കുകൾക്കും പണികൾക്കും ഏർപ്പാടു ചെയ്യേണ്ടതും ആകുന്നു. 

(2) (1)-ആം ഉപവകുപ്പിന്റെ ആവശ്യത്തിലേക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിലും നിർണ്ണയിക്കപ്പെട്ട മറ്റ് വ്യവസ്ഥകളിലും കേരള സംസ്ഥാന ഇലക്സ്ടിസിറ്റി ബോർഡ് ഗ്രാമ പഞ്ചായത്തിന് ആവശ്യമായ വൈദ്യുതോർജ്ജവും മറ്റ് സാങ്കേതിക സഹായവും നൽകേണ്ടതാണ്.

(3) (1)-ആം ഉപവകുപ്പിൽ എന്തു തന്നെ അടങ്ങിയിരുന്നാലും സർക്കാരിന് ഗ്രാമപഞ്ചായത്തുമായി കൂടി ആലോചിച്ച് സർക്കാർ അംഗീകാരമുള്ള ഏജൻസിയെക്കൊണ്ട് ഏതെങ്കിലും പൊതു തെരുവുകളിൽ ഒരു വിളക്കുവയ്പ്പ് സമ്പ്രദായം ഏർപ്പാട് ചെയ്യാവുന്നതാണ്.

(4) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഗ്രാമപഞ്ചായത്തിനോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഒരു വിളക്ക് വയ്പ് സമ്പ്രദായം കൂട്ടായി ഏർപ്പാട് ചെയ്യാവുന്നതും പരിപാലിച്ചു പോരാവുന്നതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.