Skip to main content
[vorkady.com]

33. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തു ന്നതിനുള്ള അയോഗ്യത

ഒരാൾ,-

E1[(എ) നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അപ്രകാരമുള്ള വീഴ്ചയ്ക്കു മതിയായ കാരണമോ ന്യായീകരണമോ ഇല്ലായെന്നും അഥവാ

(ബി) ബോധിപ്പിച്ച കണക്കുകൾ കളവാണെന്നോ;

(സി) നിർണ്ണയിക്കപ്പെട്ട പരിധിയിൽ കൂടുതൽ തെരഞ്ഞെടുപ്പിന് ചെലവ് ചെയ്തിട്ടുണ്ടെന്നോ,]

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ബോദ്ധ്യപ്പെടുന്നുവെങ്കിൽ അത്, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഉത്തരവ് വഴി, അയാളെ അയോഗ്യനായി പ്രഖ്യാപിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരാളും ആ ഉത്തരവിന്റെ തീയതി തൊട്ട് അഞ്ച് വർഷക്കാലത്തേക്ക് അയോഗ്യനായിരിക്കുന്നതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.