Skip to main content
[vorkady.com]

E1[196എ. ഗ്രാന്റുകൾ സംബന്ധിച്ച വാർഷിക റിപ്പോർട്ട്

(1) പഞ്ചായത്തുകൾക്ക് ഏതെങ്കിലും നിയമപ്രകാരമോ അല്ലാതെയോ പ്രതിവർഷം ലഭിക്കേണ്ട ഗ്രാന്റുകളുടെ തുകയും, യഥാർത്ഥത്തിൽ പഞ്ചായത്തുകൾക്ക് നൽകിയ തുകയും അങ്ങനെ നൽകുന്നതിൽ സർക്കാർ അവലംബിച്ച മാനദണ്ഡവും സംബന്ധിച്ച ഒരു വാർഷിക റിപ്പോർട്ട് ഓരോ സാമ്പത്തിക വർഷവും കഴിഞ്ഞാലുടനെ സംസ്ഥാന ചീഫ് സെക്രട്ടറി ഗവർണ്ണർക്ക് സമർപ്പിക്കേണ്ടതാണ്.

(2) (1)-ആം ഉപ വകുപ്പുപ്രകാരമുള്ള വാർഷിക റിപ്പോർട്ട് തൊട്ടടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറു മാസത്തിനകം നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.