E1[40എ. തെരഞ്ഞെടുപ്പു നിരീക്ഷകർ
(1) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഏതൊരു പഞ്ചായത്തിലെയും തെരഞ്ഞെടുപ്പ നിരീക്ഷിക്കുന്നതിനുവേണ്ടി ആവശ്യമായത്രയും എണ്ണം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാരുമായി കൂടിയാലോചിച്ച്, നിരീക്ഷകരായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
(2) (1)-ആം ഉപവകുപ്പുപ്രകാരം നാമനിർദ്ദേശം ചെയ്യുന്ന നിരീക്ഷകൻ നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ സഹായിക്കേണ്ടതും കമ്മീഷൻ ഭരമേൽപ്പിക്കുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽവന്നു
No Comments