Skip to main content
[vorkady.com]

252. പോലീസുദ്യോഗസ്ഥൻമാരുടെ കർത്തവ്യങ്ങൾ

(1) താഴെപ്പറയുന്നവ ഏതൊരു പോലീസുദ്യോഗസ്ഥന്റെയും കർത്തവ്യങ്ങളായിരിക്കുന്നതാണ്.- 

(എ) ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ,
ബൈലായോ പ്രകാരം ഏതെങ്കിലും കുറ്റം ചെയ്യുന്നതിനുള്ള ആലോചനയെപ്പറ്റിയോ, ചെയ്തതിനെപ്പറ്റിയോ, തനിക്കു കിട്ടുന്ന ഏതെങ്കിലും വിവരം പ്രസിഡന്റിനേയും സെക്രട്ടറിയേയും കാലതാമസം കൂടാതെ അറിയിക്കുക; 

(ബി) പഞ്ചായത്തിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ആ പഞ്ചായത്തു പ്രസിഡന്റിലോ സെക്രട്ടറിയിലോ അപ്രകാരമുള്ള ഉദ്യോഗസ്ഥനിലോ ജീവനക്കാര നിലോ ഈ ആക്റ്റിൻകീഴിൽ നിക്ഷിപ്തമായിട്ടുള്ള ഏതെങ്കിലും അധികാരം നിയമാനുസൃതം വിനി യോഗിക്കുവാൻ തന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടാൽ സഹായിക്കുക.

(2) ഈ ആക്റ്റൂ മൂലം തന്റെമേൽ ചുമത്തപ്പെട്ട ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കാതിരിക്കുകയോ നിർവ്വഹിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, തൽസമയം പ്രാബല്യത്തിലുള്ള 1960-ലെ കേരള പോലീസ് ആക്റ്റ് (1960-ലെ 5)41-ആം വകുപ്പ പ്രകാരം ഒരു കുറ്റം ചെയ്തതായി പരിഗണിക്കപ്പെടുന്നതാകുന്നു.