Skip to main content
[vorkady.com]

E1[205ജി. തുക അടച്ചതിന്റെ രസീതു നൽകൽ

(1) അടച്ച തുക കൈപ്പറ്റിയാലുടൻ, അടച്ച തുകയ്ക്ക് ആഫീസ് മേധാവിയുടെ പേരിൽ സെക്രട്ടറി ഒരു ഔദ്യോഗിക രസീത് നൽകേണ്ടതാണ്.

(2) ഓരോ ആഫീസ് മേധാവിയും പ്രസക്തമായ അർദ്ധവർഷത്തെ നികുതി ഈടാക്കിയതും ഗ്രാമപഞ്ചായത്തിന് നൽകിയതും സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റ് ഓരോ നികുതിദായകനും നൽകേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.