Skip to main content
[vorkady.com]

278. മറ്റ് നിയമങ്ങളും അവയ്ക്കുകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലും മറ്റും പ്രസിഡന്റിനെപ്പറ്റിയുള്ള പരാമർശങ്ങൾ

(1) കേരള സംസ്ഥാനത്തു നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ, അപ്രകാരമുള്ള നിയമത്തിൻകീഴിൽ പുറപ്പെടുവിച്ചതും, സംസ്ഥാനത്ത് നിലവിലിരിക്കുന്നതുമായ ഏതെങ്കിലും വിജ്ഞാപനത്തിലോ, ഉത്തരവിലോ, പദ്ധതിയിലോ, ചട്ടത്തിലോ, ഫാറത്തിലോ ബൈലായിലോ പഞ്ചായത്തിന്റെ പ്രസിഡന്റിനെപ്പറ്റി അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും അതു പ്രസിഡന്റിന്റെ കാര്യനിർവ്വഹണ ചുമതലകളെ സംബന്ധിച്ചാണെങ്കിൽ, ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയെ സംബന്ധിച്ചുള്ള പരാമർശമായി വ്യാഖ്യാനിക്കേണ്ടതാകുന്നു.

(2) അങ്ങനെയുള്ള ഏതെങ്കിലും പരാമർശം പ്രസിഡന്റിന്റെ കാര്യനിർവ്വഹണ ചുമതലകളെ സംബന്ധിക്കുന്നതാണോ അല്ലയോ എന്നുള്ളതിനെപ്പറ്റി എന്തെങ്കിലും തർക്കം ഉണ്ടായാൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.