Skip to main content
[vorkady.com]

199. സർക്കാർ നിർദ്ദേശപ്രകാരം നികുതിയിൻമേലുള്ള സർച്ചാർജ്

(1) സർക്കാരിന്, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവുമൂലം, ഏതെങ്കിലും ഗ്രാമപഞ്ചായത്തിനോട്, ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പണിയോ സംബന്ധിച്ച ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ചെയ്യേണ്ടതായ ചെലവുകൾ നേരിടുന്നതിലേക്കായി, ഈ ആക്റ്റുപ്രകാരം ആ പഞ്ചായത്തിന് ചുമത്താവുന്നനികുതിയിൻമേൽ അഞ്ച് ശതമാനത്തിലധികംവരാത്ത ഒരു സർച്ചാർജ് മുഴുവൻ പഞ്ചായത്തു പ്രദേശത്തുനിന്നും ഈടാക്കുന്നതിന് ആ ഉത്തരവിൽ പരാമർശിക്കാവുന്ന പ്രകാരമുള്ള നിരക്കിലും അപ്രകാരമുള്ള തീയതി മുതലും (ഉത്തരവ് പ്രസിദ്ധീകരിച്ച അർദ്ധവർഷത്തിന്റെ തൊട്ട് പിന്നാലെ വരുന്ന അർദ്ധവർഷത്തിന്റെ ആദ്യ ദിവസത്തിന് മുൻപല്ലാതെ) ചുമത്തുന്നതിന് നിർദ്ദേശം നൽകാവുന്നതാണ്.

(2) ഈ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട ഏതെങ്കിലും സർച്ചാർജ് ഗ്രാമപഞ്ചായത്തുകൾ, ഈ ആക്റ്റപ്രകാരം ചുമത്തപ്പെട്ട നികുതിയായിരുന്നാലെന്നതുപോലെ ആവശ്യപ്പെടേണ്ടതും പിരിച്ചെടുക്കാവുന്നതും പിരിച്ചെടുക്കൽ ചെലവിലേക്കായി മൂന്നു ശതമാനം കിഴിവു ചെയ്തതിനു ശേഷം ബ്ലോക്കു പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നിർണ്ണയിക്കപ്പെട്ട രീതിയിൽ വീതിച്ചു കൊടുക്കേണ്ടതുമാണ്.

E1[(3) അങ്ങനെയുള്ള പദ്ധതിയോ പ്രോജക്ടോ പണിയോ നടപ്പാക്കുന്നതു സംബന്ധിച്ച ബന്ധപ്പെട്ട പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാത്തപക്ഷം (1)-ആം ഉപവകുപ്പുപ്രകാരം യാതൊരു സർചാർജ്ജം ചുമത്തുന്നതിന് നിർദ്ദേശിക്കുവാൻ പാടുള്ളതല്ല.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.