Skip to main content
[vorkady.com]

107. കോടതി ഉത്തരവുകളുടെ പ്രഭാവം

(1) 100-ആം വകുപ്പിനോ 101-ആം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ആം വകുപ്പിൻ കീഴിലുള്ള ഒരു ഉത്തരവിനാൽ അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്, അതിന്റെ തീയതിക്കുമുൻപ്ത്, ആ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഒരു പഞ്ചായത്തിലെ അംഗമെന്ന നിലയിൽ പങ്കെടുത്തിട്ടുള്ള പ്രവൃത്തികളും നടപടികളും ആ ഉത്തരവ് കാരണമായി അസാധുവാക്കപ്പെടുകയോ അങ്ങനെയുള്ള പങ്കെടുക്കൽ കാരണം സ്ഥാനാർത്ഥി ഏതെങ്കിലും ബാദ്ധ്യതയോ പിഴയോ വിധേയനാക്കപ്പെടുകയോ ചെയ്യാൻ പാടില്ലാത്തതാണ്.