Skip to main content
[vorkady.com]

235എസ്. സെക്രട്ടറി ഉത്തരവ് പാസാക്കുന്നതിന് കാലതാമസം വരുത്തുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് റഫർ ചെയ്യൽ

(1) കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം 235ആർ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ സെക്രട്ടറി നൽകുകയോ നിരസിക്കുകയോ ചെയ്യാത്തപക്ഷം അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അനുവാദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തിന് ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്.

(2) അപ്രകാരമുള്ള രേഖാമൂലമായ അപേക്ഷ കിട്ടിയ ദിവസം മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ അങ്ങനെയുള്ള അനുവാദം നൽകണമോ വേണ്ടയോ എന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിക്കാത്തപക്ഷം അങ്ങനെയുള്ള അനുവാദം നൽകപ്പെട്ടതായി കരുതേണ്ടതും, ഈ ആക്റ്റിലേയോ അതിൻപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലെയോ ബൈലാകളിലെയോ ഏതെങ്കിലും വ്യവസ്ഥകൾക്ക് വിരുദ്ധമാവാത്തവിധം അപേക്ഷകന് പണി നടത്താനാരംഭിക്കാവുന്നതുമാണ്.