Skip to main content
[vorkady.com]

148. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ

വോട്ടർ പട്ടിക തയ്യാറാക്കൽ ഉൾപ്പെടെയുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നേരിടുന്നതിനുള്ള ഫണ്ടുകൾ തുടക്കത്തിൽ സർക്കാർ നൽകേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ അങ്ങനെയുള്ള ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് സർക്കാരിന് തിരിച്ചുനല്കേണ്ടതുമാണ്. എന്നാൽ, വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടത്തുന്നപക്ഷം, അങ്ങനെയുള്ള പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ആകെ ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് ആനുപാതികമായി മാത്രം ഈടാക്കുന്നതാണ്.