Skip to main content
[vorkady.com]

176. നിർവ്വഹണത്തിനായി പദ്ധതികൾ പഞ്ചായത്തുകളെ ഭരമേല്പിക്കൽ

(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്, ഏർപ്പെടുത്തണമെന്ന് അവർക്ക് ഉചിതമെന്നു തോന്നിയേക്കാവുന്ന വ്യവസ്ഥകൾക്ക് വിധേയമായി, ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഉത്തരവുവഴി ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള സംഗതികളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അപ്രകാരമുള്ള പദ്ധതികളുടെ നിർവ്വഹണം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിനെ ഭരമേല്പിക്കാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പനുസരിച്ച്, സർക്കാർ ഒരു പദ്ധതി ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിനെ ഭരമേല്പിച്ചിട്ടുള്ളിടത്ത്, അവർ ആ പഞ്ചായത്തിനെ ആ പദ്ധതി നടപ്പിൽ വരുത്തുന്നതിനു പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ അപ്രകാരമുള്ള ഫണ്ടും ഉദ്യോഗസ്ഥൻമാരേയും അനുവദിക്കുകയും ചെയ്യേണ്ടതാണ്.