Skip to main content
[vorkady.com]

233സി. സർക്കാർ വ്യവസായ എസ്റ്റേറ്റ് വ്യവസായ വികസന പ്രദേശം മുതലായവ സ്ഥാപിക്കാൻ പഞ്ചായത്തുമായി ആലോചിക്കൽ

(1) സർക്കാരോ ഒരു സർക്കാർ നിയന്ത്രിത ഏജൻസിയോ ഒരു വ്യവസായ എസ്റ്റേറ്റോ വ്യവസായ വികസന പ്രദേശമോ വ്യവസായ സ്ഥലമോ വ്യവസായ വളർച്ചാ കേന്ദ്രമോ കയറ്റുമതി സംസ്കരണ മേഖലയോ വ്യവസായ പാർക്കോ തുറക്കു ന്നതിനുമുമ്പ്, ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിക്കേണ്ടതാണ്.
(2) 233 ബി വകുപ്പിലെ (എച്ച്) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള വ്യവസായ യൂണിറ്റുകളെ സംബന്ധിച്ച്, അതതു സംഗതിപോലെ, 235 എഫ്, 235 എച്ച് എന്നീ വകുപ്പുകളിലേയോ 235 പി, 235 ക്യൂ എന്നീ വകുപ്പുകളിലെയോ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.)]