Skip to main content
[vorkady.com]

ലൈസൻസുകുടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന്

(1) ഗ്രാമപഞ്ചായത്തിന്, W2[ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള] എന്തെങ്കിലും കാര്യങ്ങൾക്ക് E1[സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും] ആ ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമല്ലാതെയും പഞ്ചായത്തു പ്രദേശത്തുള്ള യാതൊരു സ്ഥലവും ഉപയോഗിക്കാൻ പാടില്ലെന്നു പരസ്യം ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരമുള്ള യാതൊരു പരസ്യവും അതിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മുപ്പതുദിവസം കഴിയുന്നതുവരെ പ്രാബല്യത്തിൽ വരാൻ പാടില്ലാത്തതാകുന്നു.
(2) E1,S2,U[XXXX]
(3) E1,S2,U[XXXX]
(4) E1,S2,U[XXXX]
(5) E1,S2,U[XXXX]


W2. 2018–ലെ 14-ആം ആക്റ്റ് പ്രകാരം“ഇതിലേക്കുള്ള ചട്ടങ്ങളിലെ നിർദ്ദേശിച്ചിട്ടുള്ളവയും, സർക്കാരിന്റെ അഭിപ്രായത്തിൽ മനുഷ്യന്റെ ജീവനോ ആരോഗ്യത്തിനോ വസ്തുവകകൾക്കോ അപകടകരമോ അസഹ്യതയുണ്ടാക്കുന്നതോ ആയേക്കാനിടയുള്ളവയുമായ” എന്നീ വാക്കുകൾക്കു പകരംചേർക്കപ്പെട്ടു.(20.10.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.)
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.
S2. 2013-ലെ23-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു.25.11.2012 മുതൽ പ്രാബല്യത്തില്‍ വന്നു.
U. 2013–ലെ 23-ആം ആക്റ്റ് പ്രകാരംചേര്‍ക്കപ്പെടുകയും (25.11.2012 മുതല്‍ പ്രാബല്യം)  2017-ലെ 18-ആം  ആക്റ്റ് പ്രകാരം വിട്ടുകളയുകയും(01.06.2017 മുതല്‍ പ്രാബല്യം) ചെയ്ത (2) മുതല്‍ (5) വരെയുള്ള ഉപവകുപ്പുകളും വിശദീകരണവും ഇങ്ങനെ:
“(2) 1077-ലെ അബ്കാരി ആക്ടിലോ (1077 -ലെ 1) തൽസമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഗ്രാമപഞ്ചായത്തിന്റെ രേഖാമൂലമായ മുൻ അനുവാദത്തോടെയും, അനുവാദത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമായും അല്ലാതെ, ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ യാതൊരാളും ഒരു അബ്കാരിഷാപ്പ് സ്ഥാപിക്കുവാൻ പാടുള്ളതല്ല.
(3) വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആരാധനാ സ്ഥലത്തിന്റെയോ അടുത്ത് ഒരു അബ്കാരി ഷാപ്പ് സ്ഥാപിക്കുന്നതിന് അനുവാദം നൽകുമ്പോൾ തൽസമയം പ്രാബല്യത്തിലുള്ള അബ്കാരിആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ നിർണ്ണയിച്ചിട്ടുള്ള ദൂരപരിധി പാലിക്കേണ്ടതും പ്രസ്തുത ദൂരപരിധിക്കുള്ളിൽ ഒരു അബ്കാരിഷാപ്പ് സ്ഥാപിക്കുവാൻ ഗ്രാമപഞ്ചായത്ത് അനുവാദം നൽകാൻ പാടില്ലാത്തതും ആകുന്നു.
(4) പൊതുസമാധാത്തിന്റെയോ സൻമാർഗ്ഗത്തിന്റെയോ താൽപ്പര്യത്തിലോ സൗകര്യമോ ശല്യമോ കാരണമായോ ഒരു അബ്കാരിഷാപ്പ്, അത് സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും ഇതിനായി നിർദ്ദേശിക്കാവുന്ന പതിനഞ്ച് ദിവസത്തിൽ കവിയാത്ത സമയപരിധിക്കുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനോ അല്ലെങ്കിൽ അടയ്ക്കുവാനോ ഉത്തരവ് നൽകുവാൻ ഒരു ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. 
(5) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (2) മുതൽ (4) വരെയുള്ള ഉപവകുപ്പുകളിലെ വ്യവസ്ഥകൾ 2012-ലെ കേരള പഞ്ചായത്ത് രാജ് (നാലാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 63) പ്രാബല്യത്തിൽ വന്ന 2012 നവംബർ 25-ആം തീയതി നിലവിലുള്ള യാതൊരു അബ്കാരി ഷാപ്പിനോ, നിലവിലുള്ള എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി പ്രസ്തുത തീയതിയിൽ നിലവിലുള്ള കള്ളുഷാപ്പുകൾ അവ സ്ഥാപിക്കുവാനായി അനുവദിച്ചിട്ടുള്ള അതിരുകൾക്കുള്ളിലുള്ള പ്രദേശത്ത് മാറ്റിസ്ഥാപിക്കുന്നതിനോ ബാധകമായിരിക്കുന്നതല്ല. 
വിശദീകരണം - “അബ്കാരിഷാപ്പ്” എന്നാൽ 1077-ലെ അബ്കാരി ആക്റ്റും അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പ്രകാരമുള്ള ഒരു കള്ളുഷാപ്പോ, ഒരു വിദേശമദ്യഷാപ്പോ, ഒരു വിദേശമദ്യ ചില്ലറ വില്പനസ്ഥാപനമോ, FL-9 ലൈസൻസുള്ള ഒരു സ്ഥാപനമോ അല്ലെങ്കിൽ ഒരു ബാർ ഹോട്ടലോ എന്നർത്ഥമാകുന്നു. ”