91. ഹർജിയിലെ ഉള്ളടക്കം
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി -
(എ) ഹർജിക്കാരൻ ആശ്രയിക്കുന്ന പ്രസക്ത വസ്തുതകളുടെ ഒരു സംക്ഷിപ്തത പ്രസ്താവന അടങ്ങിയതായിരിക്കേണ്ടതും;
(ബിl) ഹർജിക്കാരൻ ആരോപിക്കുന്ന ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ കൊടുത്തിരിക്കേണ്ടതും, അങ്ങനെയുള്ള അഴിമതി പ്രവൃത്തി ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെടുന്ന കക്ഷികളുടെ പേരുകളും അങ്ങനെയുള്ള ഓരോ പ്രവൃത്തിയും ചെയ്ത തീയതിയും സ്ഥലവും സംബന്ധിച്ച് കഴിയുന്നത്ര പൂർണ്ണമായ ഒരു പ്രസ്താവന ഉൾപ്പെട്ടതായിരിക്കേണ്ടതും,
(സി) ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും, അന്യായപ്രതികകൾ സത്യബോധപ്പെടുത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ആം കേന്ദ്ര ആക്റ്റ് )-യിൽ കൊടുത്തിട്ടുള്ള രീതിയിൽ സത്യബോധപ്പെടുത്തുകയും
ചെയ്യേണ്ടതും, ആകുന്നു.
എന്നാൽ, ഹർജിക്കാരൻ ഏതെങ്കിലും അഴിമതി പ്രവൃത്തി ആരോപിക്കുന്നിടത്ത്, ഹർജിയോടൊപ്പം അങ്ങനെയുള്ള അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണത്തിനും അതിന്റെ വിവരങ്ങൾക്കും താങ്ങായി നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ ഒരു സത്യവാങ്മൂലവും ഉണ്ടായിരിക്കേണ്ടതാകുന്നു.
(2) ഹർജിയിലെ ഏതെങ്കിലും പട്ടികയിലോ അനുബന്ധത്തിലോ കൂടി ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും ഹർജി എന്നപോലെ അതേ രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാകുന്നു.
No Comments