Skip to main content
[vorkady.com]

72. ബാലറ്റ് പെട്ടികൾ നശിപ്പിക്കൽ മുതലായവ ഉണ്ടായാൽ പുതിയ വോട്ടെടുപ്പ്

(1) ഏതെങ്കിലും തിരഞ്ഞെടുപ്പിൽ,-

(എ) ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്നു, ഏതെങ്കിലും ബാലറ്റ് പെട്ടി പ്രിസൈഡിംഗ് ആഫീസറുടേയോ വരണാധികാരിയുടേയോ അധീനതയിൽനിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ, അല്ലെങ്കിൽ യാദൃശ്ചികമായോ മനഃപൂർവ്വമായോ നശിപ്പിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ആ പോളിംഗ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്രത്തോളം കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ, അല്ലെങ്കിൽ,

M2((എഎ) വോട്ട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിന് ഏതെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴോ, അല്ലെങ്കിൽ,]

(ബി) പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് അസാധുവാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പിശകോ ക്രമക്കേടോ വരുത്തുകയോ, ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടൻ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാകുന്നു.

(2) അതിനെത്തുടർന്ന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രസക്തമായ എല്ലാസാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-

(എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ വച്ച ഒരു പുതിയ വോട്ടെടുപ്പു നടത്തുന്നതിന് ഒരു ദിവസവും മണിക്കൂറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കൂറുകളും അതിനു യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ,

(ബി) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം, ആ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്നോ, അല്ലെങ്കിൽ നടപടിക്രമത്തിലെ ആ പിശകോ ക്രമക്കേടോ M2[വോട്ടിംഗ് യന്ത്രത്തിന് സംഭവിച്ച സാങ്കേതിക തകരാറുകളോ] സാരവത്തായതല്ലെന്നോ ബോദ്ധ്യപ്പെടുന്നുവെങ്കിൽ, തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തിപ്പിനും പൂർത്തീകരണത്തിനും ഉചിതമെന്നു കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകുകയോ, ചെയ്യേണ്ടതാകുന്നു.

(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും, ഉത്തരവുകളിലെയും വ്യവസ്ഥകൾ, അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യ വോട്ടെടുപ്പിനെ പോലെ ബാധകമായിരിക്കുന്നതാണ്.


M2. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.09.2000 മുതൽ പ്രാബല്യത്തിൽ വന്നു.