271ബി. അറിയാനുള്ള അവകാശം
(1) ഏതെങ്കിലും വിവരം ഉത്തമവിശ്വാസത്തോടു കൂടി ആവശ്യപ്പെടുന്ന ഓരോ ആളിനും അപ്രകാരമുള്ള വിവരം നിർണ്ണയിക്കപ്പെട്ട നടപടിക്രമത്തിന നുസൃതമായി ഒരു പഞ്ചായത്തിൽനിന്നും ലഭിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(2) (1)-ആം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന്, പൊതു ഭരണത്തിന്റെയും തദ്ദേശ ഭരണത്തിന്റെയും താൽപ്പര്യാർത്ഥം, ഗസറ്റ വിജ്ഞാപനംമൂലം, പ്രത്യേകതരം വിവരങ്ങൾ അടങ്ങുന്ന ഏതുപ്രമാണങ്ങളും വിജ്ഞാപിത പ്രമാണമായി തരംതിരിക്കാവുന്നതും അത്തരം പ്രമാണത്തിലെ വിവരങ്ങൾ അറിയുവാൻ യാതൊരാൾക്കും അവകാശം ഇല്ലാത്തതും അവ അറിയുവാനുള്ള ഏതൊരപേക്ഷയും പഞ്ചായത്തിന് നിരസിക്കാവുന്നതുമാണ്.
(3) സർക്കാരിന്, പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുമൂലം, ഉത്തരവിൽ പറഞ്ഞിട്ടുള്ള തരം വിവരങ്ങൾ ഒരു പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ പൊതുവായ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുവാൻ ആ പഞ്ചായത്തിനോട് നിർദ്ദേശിക്കാവുന്നതാണ്.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments