Skip to main content
[vorkady.com]

49. നാമനിർദ്ദേശം മുതലായവയ്ക്കുവേണ്ടിയുള്ള തീയതികൾ നിശ്ചയിക്കൽ

ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കുന്നതിന് നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ് വിജ്ഞാപനംവഴി -

(എ) നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിയും അത് ആദ്യം പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കു ശേഷമുള്ള ഏഴാമത്തെ ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;

(ബി)നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള തീയതിയും,അത് നാമ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള അവസാന തീയതിക്കു തൊട്ടു പിന്നീടു വരുന്ന ദിവസമോ, ആ ദിവസം പൊതു ഒഴിവു ദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;

(സി) സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതിയും അത് സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതിക്കു ശേഷമുള്ള രണ്ടാം ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും, പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;

(ഡി) ആവശ്യമാണെങ്കിൽ വോട്ടെടുപ്പ് നടത്തുന്നതിനുള്ള തീയതിയും അഥവാ തീയതികളും അതോ, അവയിൽ ആദ്യത്തേതോ, സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷമുള്ള Q[പതിനാലാമത്തെ ദിവസത്തിലും] മുൻപല്ലാത്ത ഒരു തീയതി ആയിരിക്കണം;

(ഇ) തിരഞ്ഞെടുപ്പ് ഏതു തീയതിക്കു മുൻപാണോ പൂർത്തിയാക്കേണ്ടത് ആ തീയതിയും നിശ്ചയിക്കേണ്ടതാകുന്നു.


Q. 2009-ലെ31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു.