Skip to main content
[vorkady.com]

108. തിരഞ്ഞെടുപ്പ് ഹർജികൾ പിൻവലിക്കൽ

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൻ കീഴിൽ പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുള്ളിടത്ത്, അപേക്ഷ കേൾക്കുന്നതിന്റെ തീയതി നിശ്ചയിച്ചുകൊണ്ടുള്ള നോട്ടീസ് ഹർജിയിലെ മറ്റെല്ലാ കക്ഷികൾക്കും കൊടുക്കുകയും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.