Skip to main content
[vorkady.com]

216. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്ന ചെലവിലേക്കുള്ള അംശദായം

ഈ ആക്റ്റമൂലമോ അതിൻകീഴിലോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കാര്യത്തിന് സർക്കാരിനോ മറ്റ് ഏതെങ്കിലും പഞ്ചായത്തിനോ സംസ്ഥാനത്തുള്ള മറ്റു ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ നേരിട്ടുള്ള ചെലവ് പഞ്ചായത്തു പ്രദേശത്തെ നിവാസികൾക്ക് പ്രയോജനം ചെയ്യുന്നതാണെങ്കിൽ പഞ്ചായത്തിന് E1[ആ ചെലവിലേക്ക് അംശദായം നൽകാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.