Skip to main content
[vorkady.com]

244. വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ

നിർണ്ണയിക്കാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, ഒരു പഞ്ചായത്തിനു ഏതെങ്കിലും നികുതിയോ അഥവാ കരാർ പ്രകാരമോ മറ്റു വിധത്തിലോ അതിനു കിട്ടാനുള്ളതായ മറ്റേതെങ്കിലും തുകയോ, വസൂലാക്കാൻ സാദ്ധ്യമല്ലാത്തതാണെന്ന് അതിന് അഭിപ്രായമുണ്ടെങ്കിൽ എഴുതിത്തള്ളാവുന്നതാണ്.

എന്നാൽ പഞ്ചായത്തിനു കിട്ടാനുള്ള ഏതെങ്കിലും തുക പിരിച്ചെടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെങ്കിൽ, അത് സംബന്ധമായി വസൂലാക്കാൻ സാദ്ധ്യമല്ലെന്നുള്ള കാരണത്താൽ എഴുതിത്തള്ളാനുള്ള അധികാരം സർക്കാരിന്റെ അനുവാദത്തോടുകൂടി മാത്രമേ വിനിയോഗിക്കാൻ പാടുളളു.